കാവുംകണ്ടം മിഷലീഗ് ക്യാമ്പ് യൂണിറ്റ് ഏകദിന ക്യാമ്പ്നടത്തി.



 ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ കാവുംകണ്ടം പാരീഷ് ഹാളില്‍ വെച്ച് ഏകദിന ക്യാമ്പ് നടത്തി. ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഫാ. സ്കറിയ വേകത്താനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. "വിശുദ്ധിയിലേക്കുള്ള വിളി" എന്നതായിരുന്നു ക്യാമ്പിന്റെ പഠന വിഷയം . 



ഇതോടനുബന്ധിച്ച് വിശ്വാസ ജീവിതം. വ്യക്തിത്വവികസനം, പ്രാർത്ഥനയിൽ വളരാൻ എങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് ബ്രദർ. ജോസഫ് മരോട്ടിക്കൽ , ബ്രദർ. എബിൻ പ്ലാത്തോട്ടം എന്നിവർ ക്ലാസ് നയിച്ചു. "വിശ്വാസത്തിലും ജീവിതത്തിലും എന്നും ഉത്സുകരായി വളരാൻ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ കളികൾ, മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.




 ക്യാമ്പിൽ മിഷലീ ഗംഗങ്ങൾ പങ്കെടുത്തു. സിസ്റ്റർ. സൗമ്യാ ജോസ് വട്ടങ്കിയിൽ, ജോയൽ ആമിക്കാട്ട് ,നികിതാ ജിൻസ് മാതാളിപ്പാറയിൽ , ഏദൻ മനപ്പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0