വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ



വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പൂഞ്ഞാർ  ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. പനച്ചിപ്പറായിൽ നടന്ന ചടങ്ങിൽ മുത്തോലി പഞ്ചായത്ത് അംഗം എൻ കെ ശശികുമാർ അധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.

കെവികെ അസി പ്രൊഫ ആർ നവ്യ, ഫാക്ട് പ്രതിനിധി അലീന ചാക്കോ, അജേഷ്  എന്നിവർ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജർ ഇ എം അലക്സ് സ്വാഗതവും അനിൽ പ്രസാദ് നന്ദിയും പറഞ്ഞു. മുദ്രാ ലോൺ ഗുണഭോക്താവായ ബിന്ദു രാജു അനുഭവം പങ്കുവച്ചു. യുവ കർഷകൻ ഡേവിഡ് ജോർജിനെ ചടങ്ങിൽ ആദരിച്ചു.




വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകും. യാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0