ആത്മാഭിമാനം ഉണ്ടെങ്കിൽ തോമസ് ചാഴികാടൻ രാജി വയ്ക്കണം :യുഡിഎഫ്




പാലാ :റബർ വില തകർച്ച പരിഹരിക്കാനും ,സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെ  പാലായുടെ വികസനങ്ങൾ മുഖ്യമന്ത്രി പാലായിലെ ജനസദസിൽ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കോടികൾ മുടക്കി പാലായി സംഘടിപ്പിച്ച മാമങ്കത്തിൽ വച്ച് റബർ കർഷകരെയും പാലായുടെ വികസനത്തെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സ്ഥലം എം.പി.യെ താക്കിത് ചെയ്ത സഹചര്യത്തിൽചാഴിക്കാടൻ അഭിമാനം ഉണ്ടെങ്കിൽ രാജിവെക്കണമെന്ന് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 





എന്തിനാണ് ജനസദസ് സംഘടിപ്പിക്കപ്പെട്ടത് എന്ന് ജോസ് കെ മാണിയും കൂട്ടരും മനസിലാക്കിയ ശേഷം പാലക്കരോട് വിശദികരിക്കാൻ തയാറാകണമെന്നും ,ഇത്തരം ഒരു സാഹചര്യം യുഡിഎഫിൽ നിന്നുണ്ടായാൽ രാജി ഭീഷണി മുഴക്കുമായിരുന്നു ജോസ് കെ മാണി വിഭാഗം ഇപ്പോൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം എന്നും യുഡിഎഫ്  കോട്ടയം  ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ  എൻ സുരേഷ്‌  ,മോളി പീറ്റർ, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ജോർജ് പുളിങ്കാട്, നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി, തോമസ് ആർ വി ജോസ്, ജോഷി വട്ടക്കുന്നേൽ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0