സ്‌കൂളില്‍ താമസമാക്കിയ മരപ്പട്ടികളെ പിടികൂടി




പാലാ രാമപുരം ഇടക്കോലിയില്‍ സ്‌കൂള്‍ സീലിംഗിന് മുകളില്‍ താമസമാക്കിയ മരപ്പട്ടികളെ പിടികൂടി. ഗവ. ഹൈസ്‌കൂളിലാണ് 2 മരപ്പട്ടികള്‍ താമസമാക്കിയിരുന്നത്. രാത്രിയില്‍ സീലിംഗ് തകര്‍ന്ന് ഇവ ക്ലാസ് മുറിയില്‍ വീഴുകയായിരുന്നു. രാവിലെ സ്‌കൂളിലെത്തിയ സ്റ്റാഫ് വാതില്‍ തുറന്നപ്പോഴാണ് ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടത്. 



ഉടന്‍തന്നെ ക്ലാസ് റൂം പൂട്ടിയശേഷം കോട്ടയം വനംവകുപ്പ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം റെസ്‌ക്യൂവറായ ഷെല്‍ഫി മേലുകാവ് സ്ഥലത്തെത്തി ഇവയെ പിടികൂടുകയായിരുന്നു. വലിപ്പമേറിയ രണ്ട് മരപ്പട്ടികളെയും ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0