പൂഞ്ഞാർ ബ്ലോക്കിൽ കെ.എസ്‌.യു. വിദ്യാഭ്യാസ ബന്ദ് പൂർണ്ണം



കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ  അട്ടിമറിക്കെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ  പോലീസ് നടത്തിയ നരനായാട്ടിനെതിരെ   സംസ്ഥാനത്തുടനീളം നടന്ന കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പൂഞ്ഞാർ ബ്ലോക്കിൽ പൂർണം. വിദ്യാഭ്യാസ ബന്ദിൽ പോലീസിനെതിരെയുള്ള വിദ്യാർത്ഥി വികാരം അലയടിച്ചു.




കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നേറ്റ പ്രഹരത്തിന് ലാത്തി കൊണ്ട് മറുപടി പറയുകയാണ് പിണറായി വിജയനും പോലീസുമെന്ന് ബന്ദിന്  നേതൃത്വം കൊടുത്ത കെ.എസ്‌.യു പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഭിരാം ബാബു പറഞ്ഞു.

ഇരുട്ടിൻ്റെ മറവിൽ നേടിയ നെറികെട്ട വിജയത്തിന് കോടതിയിൽ നിന്ന് കണക്കിന് കിട്ടിയതിൻ്റെ ജാള്യതയും അരിശവും വിദ്യാർഥികളെ തല്ലി തീർക്കുകയാണെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ എം കെ, കെ എസ് യു മണ്ഡലം പ്രസിഡൻ്റ് ഫായിസ് ഖാൻ, ഹുസ്സൈൻ ബശീർ,നൂറുൽ അബ്റാർ,റിഫാൻ മനാഫ്,ജോബിൻ റോയ്,നെസ്മൽ നവാസ്,അബു സുഫിയാൻ,ലിൻസൻ,ആദിൽ,എന്നിവർ നേതൃത്വം നൽകി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0