ഹെലന്‍ ഇനി ഓര്‍മകളില്‍



ഹെലനെന്ന പുഷ്പം ഇനി ഓര്‍മകളില്‍. വെള്ളപ്പാച്ചിലില്‍ അകപെട്ട് നിത്യതയിലേയ്ക്ക് യാത്രയായ ഹെലന് നാടൊന്നാകെ വിടചൊല്ലി. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടില്‍ ആരംഭിച്ച സംസ്‌കാരകര്‍മങ്ങള്‍ക്ക് പാലാ രൂപാതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികനായിരുന്നു. 






ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം വിദ്യാര്‍ത്ഥിനിയായിരുന്ന ഹെലന്‍ അലക്‌സിന്റെ മൃതശരീരം രാവിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ചേര്‍ന്ന് അന്ത്യാജ്ഞലികളര്‍പ്പിച്ചു. അധ്യാപകരും സഹപാഠികളും വിങ്ങിപ്പൊട്ടിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകളും  ഈറനണിഞ്ഞു. മകളെ നഷ്ടപ്പെട്ട മാതാവിനെയും പിതാവിനെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും വലഞ്ഞു. 



100 കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനായി വീട്ടിലും പള്ളിയിലുമായെത്തിയത്. രാവിലെ മുതല്‍ വീട്ടിലേയ്ക്ക് ഇടതടവില്ലാതെ ആളുകള്‍ ഒഴുകിയെത്തി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി ഹെലന് വിടചൊല്ലി. ജോസ് കെ മാണി എംപി, അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, രാജേഷ് വാളിപ്ലാക്കല്‍, വിവിധ രാഷ്ട്രീയകക്ഷ പ്രതിനിധികള്‍, വൈദികര്‍, സന്യാസിനികള്‍ തുടങ്ങിയവരും വീട്ടിലെത്തി ആദരാജ്ഞലികളര്‍പ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0