മൂന്നിലവില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു



മൂന്നിലവ് പഞ്ചായത്ത് ആറാം വാര്‍ഡ് മങ്കൊമ്പില്‍ ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് അപകടം. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. നരിമറ്റത്തില്‍ രാജന്‍ മാധവന്റെ ഉടമസ്ഥതയിലുള്ള ട്വിന്‍സ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റിലാണ് അപകടമുണ്ടായത്. 




അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്ന് ഇവിടെ തീ പടര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു. ആളുകള്‍ക്ക് പരിക്കില്ല. ഭക്ഷണസാധനങ്ങള്‍ നശിച്ചു. 



ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉടനെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍  ബിനു സെബാസ്റ്റ്യന്‍, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ റീഗന്‍, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍ ആയ ആനന്ദ് രാജു, വിഷ്ണു എംജെ, സുനു മോഹന്‍, സന്തോഷ് കെ.പി എന്നിവര്‍ നേതൃത്വം നല്കി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0