സെഹിയോന്‍ അടുക്കളയുടെ ഒന്നാം വാര്‍ഷികവും പൊതുസമ്മേളനവും



ആകാശപ്പറവകളുടെ കൂട്ടുകാര്‍ സെഹിയോന്‍ അടുക്കളയുടെ ഒന്നാം വാര്‍ഷികവും പൊതുസമ്മേളനവും നവംബര്‍ 12 ആം തീയതി രാമപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പുണ്യചരിതനായ ജോര്‍ജ് കുറ്റിക്കലച്ചന്‍  സ്ഥാപിച്ച  ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന പ്രേഷിത സമൂഹത്തിന്റെ ഒരു ശാഖ ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സെഹിയോന്‍ അടുക്കള എന്ന പേരില്‍ രാമപുരത്ത് പ്രവര്‍ത്തിച്ചുവരുന്നു. 




എല്ലാ ഞായറാഴ്ചയും 150 ഓളം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി രാമപുരം മുതല്‍ കോട്ടയം വരെ തെരുവില്‍ അലയുന്നവര്‍ക്കായി ഇവര്‍ വിതരണം ചെയ്തു വരുന്നു. തെരുവില്‍ അലയുന്നവര്‍ . മാനസികരോഗികള്‍ , വൃദ്ധര്‍ ,അനാഥര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍ തുടങ്ങിയവരെ വിവിധ കെയര്‍ ഹോമുകളിലും റീ ഹാബിലിറ്റേഷന്‍ സെന്ററുകളിലും എത്തിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്നു.

 വാര്‍ഷിക യോഗത്തില്‍ പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ്  കല്ലറങ്ങാട്ട്  അനുഗ്രഹപ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വഹിക്കും. മാണിസി കാപ്പന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്യും .രാമപുരം ഫെറോന പള്ളി വികാരി റവ ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറല്‍ റവ.ഡോക്ടര്‍ ജോസഫ് മാലേപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ .ഷിജോ മാനുവല്‍, സിബി സെബാസ്റ്റ്യന്‍, ഷിബു ഫ്രാന്‍സിസ്  എന്നിവര്‍പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0