കേന്ദ്രസർക്കാർ പദ്ധതികളുടെ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു




തലപ്പുലം ഗ്രാമപഞ്ചായത്തിലേ അര്‍ഹരായ എല്ലാവരേയും കേന്ദ്ര പദ്ധതികളില്‍ അംഗമാക്കുന്നതിന്റെ ഭാഗമായി ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനക്കപാലം RPS ഓഡിറ്റോറിയത്തില്‍ പനക്കപാലം അക്ഷയയുടേയും വിവിധ CSC കളേയും ഉള്‍പ്പെടുത്തി കേന്ദ്ര പദ്ധതികളുടെ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടന സഭയില്‍ ബിജെപി തലപ്പുലം  പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് പികെ  അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ തലപ്പുലം പഞ്ചാ.ജന.സെക്രട്ടറി ബാബു ചാലില്‍ സ്വാഗതം ആശംസിച്ചു . 





ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിന്‍ ലാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ. ബി.വിജയകുമാര്‍,ശ്രീ.സോമശേഖരന്‍ തച്ചേട്ട് , Adv.P.J തോമസ്സ്... ജില്ലാകമ്മറ്റിയംഗം Adv. മോഹനകുമാര്‍ ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സരീഷ് കുമാര്‍ പനമറ്റം, മണ്ഡലം ജന.സെക്രട്ടറിയും തലപ്പുലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സതീഷ് KB, ഗ്രാമപഞ്ചായത്ത് മെമ്പര്‍  ചിത്രാ സജി , മണ്ഡലം ജന.സെക്രട്ടറി  ഷാനു , മൈനോററ്റി മോര്‍ച്ച ഭരണങ്ങാനം പ്രസി.ജോണി ജോസഫ്, SC മോര്‍ച്ച മണ്ഡലം പ്രസി.മണിവര്‍ണ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു മണ്ഡലം വൈസ് പ്രസി. ജയന്തി ജയചന്ദ്രന്‍ യോഗത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടർന്ന് വൈകുന്നേരം ആറുമണിവരെ നടന്ന ക്യാമ്പിൽ 500 അധികം പേർ വിവിധ പദ്ധതികളിൽ അംഗങ്ങളായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0