ഏഴാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി തീക്കോയി സെന്റ് മേരിസ് എൽ പി സ്കൂൾ



LSS സ്കോളർഷിപ്പ് പരീക്ഷയിൽ, ഈരാറ്റുപേട്ട ഉപജില്ലയിൽ തുടർച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി തീക്കോയി സെന്റ് മേരിസ് എൽ പി സ്കൂൾ.  പരീക്ഷയെഴുതിയ 23 പേരിൽ 17 പേരും വിജയിച്ചു. രണ്ടു കുട്ടികൾക്ക് ഒരു മാർക്കിന്റെ വ്യത്യാസത്തിലാണ് വിജയം നഷ്ടമായത്.
 വിജയിച്ച വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പ്രോത്സാഹനം നൽകിയ മാതാപിതാക്കളെയും സ്കൂൾ മാനേജർ ഫാ. തോമസ് മേനാച്ചേരി, ഹെഡ്മിസ്ട്രസ് സി. റോസിറ്റ് FCC എന്നിവർ അഭിനന്ദിച്ചു.






   




google.com, pub-6975695749884510, DIRECT, f08c47fec0942fa0