കോളേജ് സ്ഥാപനത്തിന്റെ 73 വർഷങ്ങൾ പൂർത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ വർണ്ണങ്ങളിലുള്ള ആയിരക്കണക്കിന് ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആകാശത്തിലേയ്ക്ക് പറത്തി. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും വയലിൽ തിരുമേനിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ . ഡോ. ജയിംസ് ജോൺ മംഗലത്ത് , വൈസ് പ്രിൻസിപ്പൽ ഡോ. ഡേവിസ് സേവ്യർ , അലുംമ്നി പ്രസിഡൻറ് ശ്രീ. ഡി ജോ കാപ്പൻ , സെക്രട്ടറി ഡോ. സാബു ഡി മാത്യു , ട്രഷറർ ഡോ. സോജൻ പുല്ലാട്ട് , മുൻസിപ്പൽ കൗൺസിലർ ശ്രീ. ജിമ്മി, മുഖ്യസംഘാടകരായ ഡോ. സിറയക് ജോസ് , ഡോ.മാത്യു, ഡോ. ടോജി തോമസ്, വിവിധ വകുപ്പ് മേധാവികൾ, വൈദികർ , സിസ്റ്റേർസ് എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്ക് ശേഷം ഐസ് ക്രീം വിതരണവും നടന്നു.





