' ജനതാ പാർട്ടി ഭരണ കാലത്ത് ഇന്ദിരാഗാന്ധിയെ വേട്ടയാടിയവരുടെ പിൻഗാമികളുടെ പത്മവ്യൂഹം ഭേദിച്ച് അജയ്യനായി രാഹുൽഗാന്ധി'



1977 ലെ ജനതാപാർട്ടിയുടെ ഭരണ കാലത്ത് ഇന്ദിരാഗാന്ധിയെ വേട്ടയാടിയവരുടെ പിൻഗാമികളാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെയും വേട്ടയാടാൻ ഇറങ്ങി പുറപ്പെട്ടതെന്ന് കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു. കെ എസ് സി കോട്ടയം ജില്ലാ നേതൃ സംഗമം ഉദ്‌ഘാടനം ചെയ്തു കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു നോയല്ലൂക്ക്. വേട്ടക്കാരുടെ പത്മവ്യൂഹം ഭേദിച്ചാണ് രാഹുൽഗാന്ധി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും ഇന്ത്യ എന്ന മഹാ സഖ്യം ഇന്ത്യ ഭരിക്കുന്നതിന്റെ മുന്നോടിയാണ് രാഹുൽ ഗാന്ധിക്ക്  അനുകൂലമായ സുപ്രീം കോടതി വിധിയെന്നും നോയൽ ലൂക്ക് കൂട്ടിച്ചേർത്തു.

1977 വന്ന അഞ്ച് കക്ഷികളുടെ കൂട്ടായ്മയായ ജനതാ പാർട്ടി ഇന്ദിരാഗാന്ധിയെ ഭാരത യക്ഷിയാക്കി ചിത്രീകരിച്ചു കൊണ്ടാണ് പ്രചാരണം നടത്തിയത്.അന്ന് ചരൺ സിംഗ് എന്ന ആഭ്യന്തര മന്ത്രി ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറുടെ ന്യൂറംബർഗ് മാതൃകയിൽ ഇന്ദിരാ ഗാന്ധിയെ വിചാരണ ചെയ്യണമെന്ന് വരെ പ്രസ്താവിച്ചിരുന്നു.അന്നത്തെ ആരോഗ്യ മന്ത്രി രാജ് നാരായൺ ഇന്ദിരാഗാന്ധി ഹരിയാനയിലെ ഒരു കർഷകന്റെ മുട്ട മോഷ്ടിച്ചുവെന്നും ഒരു രൂപാ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് തന്റെ അനുയായികളെ കൊണ്ട് ഇന്ദിരാഗാന്ധിക്കെതിരെ കേസ് കൊടുപ്പിച്ചതും ചരിത്രത്തിന്റെ ഭാഗമായി.


ജനതാ പാർട്ടി പിളർന്ന് ചരൺസിംഗ് ലോക് ദൾ രൂപീകരിച്ച് ബദൽ മന്ത്രി സഭ ഉണ്ടാക്കിയപ്പോൾ ഇന്ദിരാഗാന്ധിയുടെ പിന്തുണ ചോദിച്ചതും,അവരെ മാഡം എന്ന് വിളിച്ചതും  ചരിത്രത്തിന്റെ ഭാഗമായി തുടരുന്നു.ഇന്ദിരാഗാന്ധിയെ നൂറം  ബർഗ് മാതൃകയിൽ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട ചരൺ സിംഗ് ആണ് അവരുടെ പിന്തുണ ചോദിച്ചത്.ഇന്ന് അവരുടെ പേരക്കുട്ടി രാഹുൽ ഗാന്ധിക്കെതിരെ പ്രസംഗ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ അംഗത്വം തന്നെ റദ്ദാക്കിയപ്പോൾ വിദ്വേഷത്തിൻ്റെ പുതിയ ഒരു അദ്ധ്യായമാണ് രചിച്ചത്.രാഹുലിന്റെ വയനാട് ആഫീസിൽ വാഴനട്ടവരും,ലോക്‌സഭാ അംഗത്വം റദ്ദാക്കിയവരും അസഹിഷ്ണുതയുടെ കാര്യത്തിൽ ചേട്ടൻബാവ;അണിയൻബാവ കളിക്കുകയാണ്.


ഏതാനും വര്ഷം മുൻപ് ബിജെപി നേതാക്കളായ ഉമാഭാരതിയും;സാധ്വി ഋതംബരയും നടത്തിയ തീതുപ്പുന്ന വർഗീയ പ്രസംഗങ്ങൾ ഇന്നും മതേതര ഇന്ത്യ മറന്നിട്ടില്ലെന്നും നോയൽ ലൂക്ക് പറഞ്ഞു.വെടിക്കെട്ടിന് മുമ്പ് മത്താപ്പ് കത്തിക്കുന്നത് പോലെയാണ് രാഹുൽഗാന്ധിയുടെ ലോക്സഭാ പുനർ പ്രവേശം. ഇന്ത്യ മുന്നണിയുടെ ദൽഹി പ്രവേശത്തിന്റെ തുടക്കം മാത്രമാണ് രാഹുൽ ഗാന്ധിയുടെ ലോക് സഭാ പുനർ പ്രവേശമെന്നും കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് കൂട്ടിച്ചേർത്തു.

നേതൃ സംഗമത്തിൽ ടോം ആന്റണി, ജെയ്സൺ ചെമ്പകശേരി, മെൽവിൻ പറമുണ്ട, അശ്വിൻ പടിഞ്ഞാറേക്കര,അഭിഷേക് ബിജു,ടോം കണിയാറാര ശേരിൽ,റോഷൻ കൊച്ചുപറമ്പിൽ ,ജെറിൻ നരിപ്പാറ, ജെയിൻ കുളങ്ങര പ്രസംഗിച്ചു.


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0