ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതിന്റെ 77-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വളരട്ടെ രാജ്യസ്നേഹം ഉയരട്ടെ മൂവർണ്ണ പതാക എന്ന സന്ദേശം നൽകിക്കൊണ്ട് സ്കൂൾ ഹെഡ്മിസ്‌ട്രെസ് സുനിതാ വി നായർ പതാക ഉയർത്തി.കുട്ടികളുടെ റാലി, പ്രച്ഛന്ന വേഷം , കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയും പോറ്റി മഠത്തിൽ ശ്രീധരൻ നായരെ ആദരിക്കുകയും ചെയ്തു.
ഭാരതം എന്റെ നാടാണ് എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്, ഒരു ഭാരതീയനായതിൽ ഞാൻ സന്തോഷിക്കുന്നു എന്ന സന്ദേശം നൽകിക്കൊണ്ട് വാർഡ് മെമ്പർ സുശീല മോഹനൻ സന്ദേശം നൽകി. .പിടിഎ പ്രസിഡന്റ്, സരിത അശോകൻ,എം പിടിഎ പ്രസിഡണ്ട് ജോസ്ന ബാബു എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ രാജേഷ് R, രഞ്ജുഷ സി ആർ, അശ്വതി എസ് ഉണ്ണി ., മോളി വക്കച്ച ൻ എന്നിവർ നേതൃത്വം നൽകി
.





