സ്‌മൃതിമണ്ഡപം സ്ഥാപിക്കാൻ ഒന്നര സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി




ഉഴവൂർ ടൌൺ ഉഴവൂർ ഒ എൽ എൽ ഹൈസ്കൂൾ ന്റെ സമീപം ഉഴവൂരിന്റെ വികസനത്തിന്‌ സമഗ്ര സംഭാവനകൾ നൽകിയ ആദരണീയ നേതാക്കന്മാരുടെ ഓർമ്മ നിലനിർത്തുന്നതിനു സ്‌മൃതി മണ്ഡപം സ്ഥാപിക്കാൻ ഇ ജെ ലൂക്കോസ് എള്ളന്ക്കിൽ മെമ്മോറിയൽ ട്രസ്റ്റ്‌ ന് ഒന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി പീറ്റർ പള്ളിക്കുന്നേൽ. 

ഉഴവൂരിന്റെ വളർച്ചക്കും പുരോഗതിക്കും വേണ്ടി അത്യദ്വാനം ചെയ്ത മഹത് വ്യക്തികളുടെ ഓർമ്മ നിലനിർത്തുന്നതിനും വരും തലമുറയ്ക്ക് അവരെ പരിചയപെടുത്തുന്നതിനും അവരുടെ സ്‌മൃതി മണ്ഡപങ്ങൾ സ്ഥാപിക്കുന്നത് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് സ്ഥലം ദാനമായി നൽകിയത് എന്ന് പീറ്റർ പള്ളിക്കുന്നേൽ അറിയിച്ചു.



. മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ, ഉഴവൂർ പള്ളി സ്ഥാപിച്ച ഇട്ടുപ്പ് കത്തനാർ, മുൻ എം എൽ എ മാരായ ജോസഫ് ചാഴികാടൻ, ഈ ജെ ലൂക്കോസ് എന്നിവരുടെ പ്രതിമകൾ സ്ഥാപിക്കാൻ ആവശ്യമായ ശ്രമം നടത്തും എന്ന് ട്രസ്റ്റ്‌ പ്രസിഡന്റ്‌ ജോസഫ് അഞ്ചംകുന്നത്തു അറിയിച്ചു. സ്ഥലം ദാനമായി നൽകിയതിന് പുറമെ ഇട്ടുപ്പ് കത്തനാരുടെ പ്രതിമ സ്വന്തം ചിലവിൽ സ്ഥാപിക്കാൻ കൂടി സന്നദ്ധത അറിയിച്ചിരിക്കുകയാണ് പീറ്റർ പള്ളിക്കുന്നേൽ..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0