പാലാ നഗരഹൃദയത്തില്‍ വൈദ്യുതി പോസ്റ്റില്‍ തീപടര്‍ന്നു




പാലാ ടൗണില്‍ വൈദ്യുതി പോസ്റ്റില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് നഗരത്തില്‍ മീനച്ചില്‍ കര്‍ഷിക ഗ്രാമവികസന ബാങ്കിന് സമീപം വൈദ്യുതി ലൈനില്‍ തീ പടര്‍ന്നത്. നിരവധി സ്ഥാപനങ്ങളിലേയ്ക്കുള്ള സര്‍വ്വീസ് വയറുകള്‍ കത്തിനശിച്ചു. 

മുന്‍പ് വൈദ്യുതി ലൈനുകളില്‍ നിന്നും നേരിട്ടാണ് കണക്ഷന്‍ നല്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രത്യേക ബോക്‌സുകള്‍ സ്ഥാപിച്ച് , ഈ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സില്‍ നിന്നാണ് സര്‍വ്വീസ് വയറുകള്‍ ഘടിപ്പിക്കുന്നത്. എബിസി കേബിളുകള്‍ വന്നതോടെയാണ് ഈ രീതി ആരംഭിച്ചത്. എന്നാല്‍ നഗരത്തില്‍ എല്‍റ്റി ബോക്‌സുകളില്‍ തീപിടുത്തം പതിവായതോടെ ഇവ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബി നീക്കമാരംഭിച്ചിരുന്നു. 


ഇതിനോടകം 50 ബോക്‌സുകള്‍ മാറി സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. ഇനി 30 എണ്ണത്തോളം കൂടി മാറാനുണ്ട്. ബോക്‌സിനുള്ളില്‍ സ്പാര്‍ക്ക് ഉണ്ടായി തീ പടര്‍ന്നതാണെന്നാണ് സംശയം. പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കത്തിയുരുകി വീണ്  മറ്റ് വയറുകളും കത്തിനശിക്കാന്‍ കാരണമായിട്ടുണ്ട്. 






   




google.com, pub-6975695749884510, DIRECT, f08c47fec0942fa0