അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസത്തിനായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത്




കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ മേവട ഗവ.എല്‍.പി.സ്കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും ഗ്രാമപ്രദേശത്തെ വിവിധ ഗവ.എല്‍.പി.സ്കൂളുകളിലെ കുട്ടികള്‍ക്കുളള പ്രഭാത ഭക്ഷണ വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് ആഗസ്റ്റ് 1-ാം തീയതി മേവട ഗവ.എല്‍.പി.സ്കൂള്‍ അങ്കണത്തില്‍ വച്ച് നിര്‍വഹിച്ചു.


 കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 16 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചിട്ടുളള സ്കൂള്‍ കെട്ടിടം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്നും അദ്ധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സൗകര്യപ്രദമാകുമെന്നും പ്രസിഡന്റ് അറിയിച്ചു. ഗ്രാമപ്രദേശത്തെ എല്ലാ ഗവ. എല്‍.പി.സ്കൂളുകളിലെയും കുട്ടികള്‍ക്ക് പോഷകസമ‍ൃദ്ധമായ പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്നും ആയതിനായി 6.5 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.


.     പി.റ്റി.എ പ്രസി‍ഡന്റ് . ജിനോ സ്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജേഷ് ബി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍   രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്‍  മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സ്മിത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., ശ്രീ. ഗോപി കെ. ആര്‍,  പി. സി. ജോസഫ്,  മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, പി.റ്റി.എ വൈസ് പ്രസി‍ഡന്റ്  രാജേഷ്, AEO   ഷൈലാ സെബാസ്റ്റ്യൻ, ഹെഡ് മിസ്ട്രെസ് ലീന എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0