ഓപ്പറേഷന്‍ ഫോസ്‌കോസ്: 148 സ്ഥാപനങ്ങള്‍ക്കു പൂട്ടുവീണു



കോട്ടയം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 148 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാലൈസന്‍സ് പരിശോധിക്കുന്നതിനായി ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍ ജില്ലയിലെ 672 സ്ഥാപനങ്ങളിലാണ് രണ്ടുദിവസമായി (ഓഗസ്റ്റ് 1,2) ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എട്ടു സ്്ക്വാഡുകള്‍ പരിശോധന നടത്തിയത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചവയും ലൈസന്‍സ് എടുക്കേണ്ട വിഭാഗത്തിലായിട്ടും രജിസ്ട്രേഷന്‍ മാത്രമായി പ്രവര്‍ത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.


.ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ സി.ആര്‍. രണ്‍ദീപ് അറിയിച്ചു. പൂട്ടിയ കടകള്‍ പിഴയടച്ച ശേഷം ലൈസന്‍സിന് രേഖാ മൂലം അപേക്ഷിച്ചാലേ തുറക്കാന്‍ സാധിക്കുകയുള്ളൂ. പരിശോധനകള്‍ തുടരുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മിച്ചു വില്‍പന നടത്തുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്‍ക്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് രജിസ്ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. 



ജീവനക്കാരെ  ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനാ ഡ്രൈവ് നടത്തിയത്. ഈരാറ്റുപേട്ടയില്‍ മുട്ടം കവലയില്‍ പ്രവര്‍ത്തിച്ചുവന്ന മല്‍സ്യവിപണന കേന്ദ്രവും അധികൃതര്‍ അടപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0