സ്വാതന്ത്ര്യ ദിനഘോഷം വിവിധ പരിപാടികളോടെ ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലിം എല്‍പിഎസ് നടന്നു. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍
പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പിടിഎ പ്രസിഡണ്ട് അനസ് പീടിയേക്കല്‍ അധ്യക്ഷനായിരുന്നു
ഹെഡ്മാസ്റ്റര്‍ മാത്യുസ്വാഗതം ആശംസിച്ചു. പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റിസ്വാന സവാദ് സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ ബിന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പിറ്റി എ കമ്മറ്റി വൈസ് പ്രസിഡണ്ട് ഹുസൈന്‍ കമ്മറ്റിഅംഗങ്ങളായ മാഹീന്‍ വെട്ടിയാം പ്ലാക്കല്‍ , എസ്. എം സി കമ്മറ്റി മെംബര്‍ പി.കെ നൗഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി യാസീന്‍ നന്ദിയും പറഞ്ഞു
.





