കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്.



വാകത്താനം പാണ്ടഞ്ചിറയില്‍ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.സാബു കാറില്‍ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണു സാബു. 




ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0