പ്രമേഹ രോഗ ബോധവല്‍ക്കരണ പരിപാടിയും സൗജന്യ പ്രമേഹ രോഗ പരിശോധനയും



റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ കേരള ശാഖയുടെ ക്വാര്‍ട്ടര്‍ലി മീറ്റിംഗ്ഗ് ഐഎംഎ ഹാളില്‍ നടന്നു. റോട്ടറി ക്ലബ്ബ് പാലായുടെ സഹകരണ ത്തോടെ പ്രമേഹ രോഗ ബോധവല്‍ക്കരണ  പരിപാടിയും സൗജന്യ പ്രമേഹ രോഗ പരിശോധനയും സംഘടിപ്പിച്ചു. പ്രൊഫ ഡോ. അശോക് കുമാര്‍ ദാസ് ഉദ്ഘാടനം ചെയ്തു. ഡോ G വിജയകുമാര്‍ അധ്യക്ഷനായിരുന്നു. 

 സ്റ്റേറ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാര്‍,  ഡോ ദിനേശ് നായര്‍,  ഡോ. പ്രശാന്ത് ശങ്കര്‍, ഡോ ജോസ് ആന്റണി , ഡോ. സിറിയക് തോമസ് , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രമേഹരോഗ ജനസമ്പര്‍ക്ക ആശയവിനിമയ പരിപാടി ഇളംതോട്ടം പള്ളിവികാരി ഫാദര്‍ മൈക്കിള്‍ കിഴക്കെപറമ്പില്‍ ഉദഘാടനം ചെയ്തു. സൗജന്യ പ്രമേഹരോഗ പരിശോധന,  HB ALC,  കാല്‍ പാദത്തിന്റെ ന്യൂറോപ്പതി പരിശോധന എന്നിവയും ഉണ്ടായിരുന്നു. ജനസമ്പര്‍ക്ക ആശയവിനിമയ ചര്‍ച്ചകളില്‍ കേരളത്തിലെ പ്രമേഹ രോഗ ചികിത്സാരംഗത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0