വാഹനം നൽകാതെ കബളിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ



വാഹനം കരാ‍ർ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കൽ വീട്ടിൽ  നൗഷാദ് പി.എം (41)  എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.  



.ഇയാൾ ഈരാറ്റുപേട്ട സ്വദേശിയുടെ വാഹനം വാടകയ്ക്ക് എടുത്തതിനുശേഷം  വാടക നൽകാതെയും, വാഹനം തിരിച്ചു നൽകാതെയും കബളിപ്പിച്ച് കുമളി സ്വദേശിയായ മറ്റൊരാൾക്ക് വാഹനം പണയത്തിനു നൽകി കാശ് തട്ടുകയായിരുന്നു. വാഹന ഉടമ നൽകിയ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ് ഐ വിഷ്ണു വി.വി, ഇക്ബാൽ ,  സി.പി.ഓ മാരായ റെജികുമാർ, വിശ്വനാഥൻ, സുഭാഷ്, തങ്കമ്മ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0