ജില്ലയില്‍ 44 ദുരിതാശ്വാസ ക്യാമ്പുകള്‍




കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 44 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോട്ടയം താലൂക്ക് - 37, ചങ്ങനാശേരി താലൂക്ക് - 4, മീനച്ചില്‍ - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 224 കുടുംബങ്ങളിലെ 660 പേര്‍ വിവിധ ക്യാമ്പുകളിലുണ്ട്. ഇതില്‍ 266 പുരുഷന്മാരും 278 സ്ത്രീകളും 116 കുട്ടികളുമാണുള്ളത്. മീനച്ചില്‍ താലൂക്കില്‍ അമ്പാറനിരപ്പ്, മുത്തോലി, കിടങ്ങൂര്‍ എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 



.സംസ്ഥാനത്ത് ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12-ാാം തീയതിയോടെ വീണ്ടും ശക്തമാകും. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല. 


തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്. കളക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക ഇല്ല. വെള്ളം തുറന്നു വിട്ട് ഡാമുകളില്‍ ജല ക്രമീകരണം നടത്തുന്നു. സര്‍ക്കാര്‍ സജ്ജമാണ്. അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദ്ദേശം നല്‍കി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0