കരുണയുടെ മുഖമാണ് ഉമ്മൻചാണ്ടി : തോമസ് ചാഴിക്കാടൻ എം.പി.



കരുണയുടെ മുഖമാണ് ഉമ്മൻചാണ്ടി എന്ന് തോമസ് ചാഴിക്കടൻ എം.പിയും, വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിൽ അതീവ ശ്രദ്ധചെലുത്തിയിട്ടുള്ള ആളാണ് ഉമ്മൻ ചാണ്ടി എന്ന് മോൻസ് ജോസഫ് എം.എൽ.എയും പറഞ്ഞു. കുറവിലങ്ങാട് പഞ്ചായത്തും പൗരസമൂഹവും ചേർന്ന് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. 


.കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, ആർച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനി, സി.പി.എം ജില്ലാ സെക്രട്ടിയേറ്റ് അംഗം സി.ജെ ജോസഫ്, കെ.പി.സി.സി മെമ്പർ അഡ്വ. റ്റി ജോസഫ്, തോമസ് കണ്ണന്തറ, ജയിംസ് പുല്ലാപ്പള്ളിൽ, എ.എൻ ബാലകൃഷ്ണൻ, പി. ഓ വർക്കി, സിബി മാണി, വി.എസ് സദാനന്ദ ശങ്കർ, ജോസഫ് പുതിയിടം തുടങ്ങിയ രാഷ്ട്രീയ നേതാക്കളും, ജോൺസൺ പുളിക്കിയിൽ, അൽഫോൻസാ ജോസഫ്, പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, സിൻസി മാത്യൂ, എം.എം ജോസഫ് തുടങ്ങിയ ത്രിതല പഞ്ചായത്ത് അംഗങ്ങളും, 



.ശ്യാമള ലക്ഷ്മണൻ, ഇമ്മാനുവൽ നിധീരി, ഡോ. അശോക് കുമാർ തുടങ്ങിയ മത നേതാക്കളും, യുവജന സംഘടനാ ഭാരവാഹികളും, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളും, മുൻ ജനപ്രതിനിധികളും, മാധ്യമ പ്രവർത്തകരും, സാമൂഹിക സംഘടനാ നേതാക്കളും, വിദ്യാഭ്യാസ പ്രവർത്തകരും, സഹകരണ ബാങ്ക് ബോർഡ് മെമ്പർമാർ, പെൻഷൻ സംഘടനാ ഭാരവാഹികളും, എക്സ് സർവ്വീസ് മെൻ സംഘടനാ ഭാരവാഹികളും തുടങ്ങി നൂറിലധികം ആളുകൾ അനുശോചനം അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0