പൂഞ്ഞാറില്‍ മരം വീണ് വീട് തകര്‍ന്നു



കനത്ത മഴയില്‍ പൂഞ്ഞാറില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുളിക്കപ്പാലം എള്ളുകാലായില്‍ രാജേഷിന്റെ വീടിന്റെ മുകളിലേയ്ക്കാണ് പുരയിടത്തില്‍ നിന്ന കൊന്നമരം ഒടിഞ്ഞുവീണത്. വീടിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ മരം വീണ് തകര്‍ന്നു. 



വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മരം വെട്ടിനീക്കിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിനോദ് എന്‍ആര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍, ശ്രീജിത്ത്, ശരത്ത്, മിത്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി




.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0