ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉഴവൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു.



 ഉഴവൂർ ഗ്രാമപഞ്ചായത്തിലെ   എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍  എല്ലാ വിഷയങ്ങളിലും എ പ്ലസ്സ്   നേടിയ വിദ്യാർത്ഥികളെ   മൊമെന്‍റോ നല്‍കി   ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്‍റ്   ഏലിയാമ്മ കുരുവിള അദ്ധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ്  തങ്കച്ചന്‍ കെ എം കുടിലില്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം  പി എം മാത്യു മുഖ്യ പ്രഭാഷണം നടത്തി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ഡോ. സിന്ധുമോള്‍ ജേക്കബ് കുട്ടികളെ അനുമോദിച്ചു. 

ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍  പി എന്‍ രാമചന്ദ്രന്‍ ആശംസകള്‍ അറിയിച്ചു.  ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍  ജോണിസ് പി  സ്റ്റീഫന്‍,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍   അഞ്ജു പി ബെന്നി, മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽസണ്‍, മേരി സജി, ശ്രീനി തങ്കപ്പന്‍  എന്നിവർ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.   അസി . സെക്രട്ടറി സുരേഷ് കെ ആർ   കൃതജ്ഞത അർപ്പിച്ചു.
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0