ഹരിതകർമസേനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി ഈരാറ്റുപേട്ട നഗരസഭ




 ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ കോട്ടുകളുടെയും  വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. സഹ് ല ഫിർദൗസ് അധ്യക്ഷത വഹിച്ചു. ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന ഹരിതസേനാംഗങ്ങൾക്ക്  കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. 

.നഗരസഭയിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങളുടെയും സ്വകാര്യ ആശുപത്രികളിലെയുൾപ്പടെയുള്ള ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും. 2023-24 നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെയിൻ കോട്ടുകൾ, തൊപ്പികൾ, ബാഗുകൾ എന്നിവ വിതരണം ചെയ്തത്. ചടങ്ങിൽ നഗരസഭാംഗങ്ങൾ, ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0