മരിയസദനത്തിൽ പരിസ്ഥിതി ദിനാചാരണവും പേപ്പർ ബാഗ് നിർമാണയൂണിറ്റ് ഉദ്ഘാടനവും




പാലാ മരിയസദനത്തിൽ  പരിസ്ഥിതി ദിനാചാരണവും മരിയസദനം മക്കൾക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് നിർമാണയൂണിറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു .കേരളാ ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ ആഹാന പ്രകാരം kHRA പാലാ യൂണിറ്റിൽ നടന്നുവരുന്ന മരം ഒരു വരം പദ്ധതി  പ്രകാരം 10 വൃക്ഷ തൈകൾ മരിയസദനത്തിൽ നട്ടു.


.അതോടൊപ്പം  ഈരാറ്റുപേട്ട   റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ഉദ്ഘാടനവും നടത്തപെട്ടു. റോട്ടറി  ക്ലബ്ബ് സെക്രട്ടറി ബാബു സ്കറിയ, ക്ലബ്ബ് പ്രസിഡന്റ്‌ ബിജു ജോർജ്, ക്ലബ്ബ് അസിസ്റ്റന്റ്‌ ഗവർണർ  മാത്യു ജോസഫ്, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ ബിജു സ്കറിയ, ഡിസ്ട്രിക്ട് ഗവർണർ ബാബുമോൻ, ടിസ്സൺ മാത്യു, മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.ചിപ്കൊ മൂവിമെന്റ് അനുസ്മരിപ്പിക്കുന്ന സന്ദേശമായി  എംഎം എൻ എസ് എസ് കോളേജ് കോന്നി , ബിസിഎം കോളേജ് കോട്ടയം, ബി വി എം കോളേജ് ചേർപ്പുങ്കൽ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ ഒന്നുചേർന്നുകൊണ്ട് തെരുവ് നാടകം അവതരിപ്പിച്ചു 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0