കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ 2 പേര്‍ മരിച്ചു


എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ മരിച്ചു. പുറത്തേല്‍ ചാക്കോച്ചന്‍ (65) പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. 


.കണമല അട്ടിവളവില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എട്ടിന് വീടിന് സമീപം ഇരിക്കുമ്പോഴാണ് ചാക്കോച്ചനെയും ഒപ്പമുണ്ടായിരുന്ന തോമാച്ചനെയും കാട്ടുപോത്ത് ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ചാക്കോച്ചന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തോമാച്ചന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു

 സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലെത്തുകയും ചെയ്തു. ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0