വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ പ്രതിഭകൾക്ക് അനുമോദനങ്ങളുമായി വാഗമണ്ണിൽ യോഗം.



 എസ് .എസ് .എൽ .സി .പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുന്നതിനായി വാഗമൺ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ അനുമോദന യോഗം ചേർന്നു .സ്കൂൾ മാനേജർ റവ.ഫാ.മൈക്കിൾ വടക്കേകര അദ്ധ്യക്ഷത വഹിച്ച യോഗം, വാഗമൺ പള്ളി വികാരി റവ.ഫാ.ആൻ്റണി വാഴയിൽ ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് വാഗമൺ വാർഡ് മെമ്പർ പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാരായ  മായാ സുജി, ബിനോയി ജോസഫ്, പി .റ്റി.എ.പ്രസിഡൻ്റ് ഡയസ് എം.ജെ. എന്നിവർ കുട്ടികളെ അനുമോദിച്ച് സംസാരിച്ചു. 

.ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതവും സി.ഗമിലി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. 
പരീക്ഷ എഴുതിയ 55 കുട്ടികളും വിജയിക്കുകയും അഞ്ച് കുട്ടികൾക്ക് ഫുൾ എ പ്ലസും, ആറ് കുട്ടികൾക്ക് ഒൻപത് എ പ്ലസും നാല് കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0