"മുത്തശ്ശന്റെ എഴുത്തുകളിൽ വായിച്ചിട്ടുള്ള, വർഷങ്ങൾക്ക് മുന്നേ നാടിന് തണലായി മാറിയ വിദ്യാലയമാണ് വലവൂർ ഗവ.യുപി സ്കൂൾ " - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അനഘ ജെ കോലത്ത് വലവൂർ ഗവ.യുപി സ്കൂളിന്റെ സ്വീകരണവും ആദരവും ഏറ്റുവാങ്ങാൻ എത്തിയപ്പോൾ സന്ദർശക ഡയറിയിൽ കുറിച്ചതാണിത്.
.കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജുവിന്റെ മനോഹരമായ കവിതാലാപനം തദവസരത്തെ കൂടുതൽ ഹൃദ്യമാക്കി. കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി മുണ്ടത്താനത്ത് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആനിയമ്മ ജോസ്, വാർഡ് മെമ്പർ ഗിരിജ ജയൻ എന്നിവർ ആശംസകൾ നേർന്നു.
. ഈ സ്വീകരണവും ആദരിക്കലും സന്തോഷം പകരുന്നുവെന്നും കവിതാലാപനത്തിന്റെ അകമ്പടിയോടെ തന്റെ മറുപടി പ്രസംഗത്തിൽ അനഘ J കോലത്ത് പറഞ്ഞു. ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ സ്വാഗതവും എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് കൃതജ്ഞതയും പറഞ്ഞു.
