മരിയ ഗൊരേ ത്തിസിന്റെ ഓണ വണ്ടി രചിക്കുന്നത് സഹോദര്യത്തിന്റെ സന്ദേശം

തിരുവോണനാളുകളിൽ നിരാലംബരും നിസ്സഹാ യരുമായ സഹോദരങ്ങൾക്ക് ആശ്വാസം നല്കി, അവരോടപ്പം ചിലവഴിച്ച് ഓണസമ്മാനങ്ങൾ നല്കി സാഹോദര്യത്തിന്റെ മറ്റൊരു അധ്യായം രചിക്കുകയാണ്  ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഓണ വണ്ടി. 


. ഓണത്തിന് മു മ്പുള്ള മൂന്നു  ദിവസമാണ് ഓണ വണ്ടി ഓടിയത്.മനസ്സ് നിറയെ സ്നേഹവും - സമ്മാന പൊതികളും ഭക്ഷണവുമായി - മരിയ ഗൊരേ ത്തിസിന്റെ . ഓണ വണ്ടി എത്തുമ്പോൾ  വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യത്തിന്റെ സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഒരു പുതിയ വാതിൽ തുറക്കുകയാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി- SH പറഞ്ഞു

. മണിയംകുളം രക്ഷാ ഭവനത്തിലെ - സഹോദരങ്ങൾക്ക് ഓണകോടിയും ഓണ സദ്യയും നല്കി. പാല  സ്നേഹാലയം സന്ദർശിച്ച്  സഹോദരങ്ങൾക്ക് ഓണകോടി സമ്മാനിച്ചു. 


.സ്കൂളിലെ വിവിധ ക്ലബ്ബു കളും, റെഡ് ക്രോസ് - സ്കൗട്ട് ആന്റ് ഗൈഡ് എന്നിവയുടെ നേ തൃത്വത്തിലാണ് - ഓണ വണ്ടി ഒരുക്കിയത്. മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ - ഹെഡ്മിസ്ട്രസ്സ് - സിസ്റ്റർ സിസി SH - പി.ടി.എ പ്രസിഡന്റ് - സിബി അരിമറ്റം അധ്യാപക അനധ്യാപകർ എന്നിവരാണ് ഓണ വണ്ടിക്ക് നേതൃത്വം നല്കിയത്

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0