പുലിയന്നൂരില്‍ വീണ്ടും അപകടം

പാലായില്‍ ഇന്ന് മൂന്നാമത്തെ അപകടം. പാലാ അരുണാപുരത്തിനും പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയില്‍ വീണ്ടും അപകടം. ആക്രിസാധനങ്ങളുമായി പോയ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു.



.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ജബ്ബാര്‍, റഹിം എന്നിവര്‍ക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റു. 


അപകടത്തെ തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന ആക്രിസാധനങ്ങള്‍ റോഡില്‍ ചിതറി തെറിച്ചു. പുലിയന്നൂരില്‍ രാവിലെയുണ്ടായ അപകടത്തില്‍ മേവിട സ്വദേശി ജോസഫ് മരണപ്പെട്ടിരുന്നു.


.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0