എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന്‍ ചുമതലയേല്‍ക്കുന്നത്.


.ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ ബേബി, എ.വിജയരാഘവന്‍, ഇ.പി ജയരാജന്‍ എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

.കോടിയേരിക്ക് നിലവില്‍ പാര്‍ട്ടി ചുമതല നിര്‍വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


.രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. അവധിയില്‍ പോകാം എന്ന നിര്‍ദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോടിയേരി. തുടര്‍ന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. . ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും.

.
നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നു.സംഘടനപരമായ നിലപാടില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. പരമാവധി എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതല ഏല്‍പ്പിച്ചത് പാര്‍ട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിയുമോ, മന്ത്രിസഭയിലെ പകരക്കാരന്‍ ആര് എന്നുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു പ്രതികരണം. 




google.com, pub-6975695749884510, DIRECT, f08c47fec0942fa0