തിടനാട്: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തിടനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജല സാക്ഷരതാ സൗഹൃദ സമ്മേളനം പൂഞ്ഞാർ എം. എൽ. എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച ജല സാക്ഷരതാ ജാഥ പ്രസിഡന്റ് വിജി ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. ജെ.ജെ എം പി.എസ്.ഡബ്ളിയൂ.എസ് പ്രൊജെക്ട് മാനേജർ ഡാന്റിസ് കൂനാനിക്കൽ ആമുഖ പ്രഭാഷണം നടത്തി.അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, മെമ്പറുമാരായ സന്ധ്യ ശിവകുമാർ , എ.സി. രമേശ്, ലീനാ ജോർജ് , സ്കറിയാ പൊട്ടനാനിയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് മിനി ബിനോ സ്വാഗതമാംശസിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ് പെരുമാംകുന്നേൽ കൃതജ്ഞത രേഖപ്പെടുത്തി. പി.എസ് ഡബ്ളിയു.എസ് പ്രൊജെക്ട് ഓഫീസർമാരായ സെബാസ്റ്റ്യൻ ആരൂചേരിൽ , എബിൻ ജോയി, ഷീബാ ബെന്നി, കോർഡിനേറ്റർമാരായ സാന്ദ്രാ ആന്റണി, ജെയ്സി ബെന്നി, ജൂബൽ ജോസ് , പ്രീയങ്കാ മൈക്കിൾ , ഫ്രാൻസിസ് സജി, അനു സാബു തുടങ്ങിയവർ പങ്കെടുത്തു.
