മൂന്നിലവില്‍ കനത്ത മഴ. ഗതാഗതം തടസ്സപ്പെട്ടു


മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മൂന്നിലവ് മേഖലയില്‍ കനത്ത മഴ തുടരുന്നു. രണ്ടേമുക്കാലോടെ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വാകക്കാട്ട്,  ആറ് കരകവിഞ്ഞ് മൂന്നിലവ് വാകക്കാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. 


.ആറ്റില്‍ അതിശക്തമായ ഒഴുക്കാണ് ഉണ്ടായത്.  മഴ ഇപ്പോഴും തുടരുകയാണ്. ഈ മാസം ആദ്യമാണ് മൂന്നിലവ് മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത്.




google.com, pub-6975695749884510, DIRECT, f08c47fec0942fa0