മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി.

തീക്കോയി :-തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് നാഗപാറയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് വാർഡ് മെമ്പർ സിറിൽ റോയിയുടെ നേതൃത്വത്തിലാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.


വഴി വിളക്കുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഈ പ്രദേശത്ത് ഏറെ പ്രയോജനകരമാണ് ഈ ലൈറ്റ്.വാർഡ് മെമ്പർ സിറിൾ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഗപാറ നിവാസികളുടെ സ്വപ്നങ്ങൾക്ക്  പുതുവെളിച്ചം പകർന്നുകൊണ്ട് അഡ്വ.ഷോൺ ജോർജ് മിനി ഹൈമാസ്റ്റ് ലൈറ്റ് നാടിനുവേണ്ടി സമർപ്പിച്ചു.


       ടിവി വർഗീസ് പുല്ലാട്,സോജൻ മേനപ്പാട്ട്പടിക്കൽ ,ബാലാജി കുടിലുംമറ്റത്തിൽ ,രാജപ്പൻ വേലംകുന്നേൽ ,ഷീന ഷാജു,ജോസിൻ സെബാസ്റ്റ്യൻ,അജിത്ത് വി സെബാസ്റ്റ്യൻ,എബിൻ ജോയ്,അലോഷ്യൻ സാബു എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.




google.com, pub-6975695749884510, DIRECT, f08c47fec0942fa0