ചേര്‍പ്പുങ്കല്‍ പാലത്തില്‍ ഗതാഗത നിയന്ത്രണം

സമാന്തര പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളെുടെ ഭാഗമായി ചേര്‍പ്പുങ്കല്‍ പാലത്തില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കടന്നുപോകുന്ന ബാഗത്തോട് ചേര്‍ന്ന ഭാഗത്തെ മണ്ണെടുത്തോടെയാണ് ഗതാഗതം നിരോധിച്ചത്. ഗതാഗതം നിരോധിച്ചതറിയാതെ ഇതുവഴിയെത്തിയ നിരവധി വാഹനങ്ങള്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. 


മാര്‍ ശ്ലീവ മെഡിസിറ്റി ആശുപത്രിയിലേയ്ക്കുള്ള വാഹനങ്ങള്‍ പകരം റോഡ് ഉപയോഗിക്കണം. പാലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മുത്തോലി കവലയില്‍ നിന്ന് ഇടത്തേക്കുതിരിഞ്ഞ് മുത്തോലിക്കടവിലെത്തിയും കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്മണ്ണൂര്‍ മന്ദിരം കവലയില്‍ നിന്ന് വലത്തേക്കു കയറി ചെമ്പിളാവ് ജംഗ്ഷനിലെത്തിയും  ചേര്‍പ്പുങ്കല്‍ പള്ളിയിലും ആശുപത്രിയിലും എത്താവുന്നതാണ്.  എത്താവുന്നതാണ്. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0