സൈക്കിൾ റാലി നടത്തി.

ഭൂമികയുടെ പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ മര്യാദകളുടെ ടൂറിസത്തിന്റെ പ്രചരണാർത്ഥം പരിസ്ഥിതിദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പാതാമ്പുഴക്കാരൻ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തകർ സൈക്കിൾ റാലി നടത്തി. 

പാതാമ്പുഴ പുഴയോരത്തു നിന്നും ആരംഭിച്ച റാലിയ്ക്ക് വളതൂക്കിലെ രണ്ടാറ്റു മുന്നിയിൽ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ബിനോയി തോമസ്, ഹരീഷ്മോൻ എന്നിവർ ചേർന്ന് സ്വീകരണം നൽകി. ബിനോയി തോമസ് ക്ലാസ്സ് നയിച്ചു. പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ ഫാം ഡെസ്റ്റിനേഷനായ നേച്ചർ ഹണ്ട് ബയോ ഡൈവേഴ്സിറ്റി പാർക്കിൽ സന്ദേശ റാലി സമാപിച്ചു. അമൽ ചാമക്കാലായിൽ, ജിത്തു, സിജോ, പാർത്ഥിപ്, ബിനോയി എന്നിവർ നേതൃത്വം നൽകി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0