കുറുമണ്ണിന് സമീപം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു

ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടല്‍. കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. സംഭവസമയത്ത് ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളമൊഴുക്കിന്റെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു. 

കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വീട് മുകള്‍വശത്തായി പുരയിടത്തില്‍ ഉണ്ടായിരുന്ന കല്ലില്‍തട്ടിവെള്ളം ഗതിമാറി ഒഴുകിയതുമൂലമാണ് കിടപ്പുമുറി അടക്കമുള്ള ഭാഗങ്ങള്‍ തകരാതെ രക്ഷപെട്ടത്.



ദുരിതത്തിലായ കുടുംബത്തെ സമീപത്തെ സ്‌കൂളിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചങ്കെിലും സമീപതതെ ബന്ധുവീട്ടില്‍ കഴിഞ്ഞ് വീട് പുനരുദ്ധാരണത്തിനാണ് കുടുംബം ശ്രമിക്കുന്നതെന്ന് പഞ്ചായത്തംഗം സോബി പറഞ്ഞു. 3 മാസം പ്രായമായ കുഞ്ഞടക്കം അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്.  മാണി സി കാപ്പന്‍ എംഎല്‍എ, ജോസ് കെ മാണി എംപി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വീട് അപകടാവസ്ഥയിലായതോടെ ജോയി ബന്ധുവീട്ടിലേയ്ക്ക് മാറി.


google.com, pub-6975695749884510, DIRECT, f08c47fec0942fa0