മംഗളഗിരി ഒറ്റയീട്ടി റോഡില്‍ വീണ്ടും അപകടം.

കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞ അപകടത്തിന് 8 ദിവസം പിന്നിടുമ്പോള്‍ ഇതേ റോഡില്‍ വീണ്ടും അപകടം. വാഗമണ്ണില്‍ നിന്നും കാറാണ് കഴിഞ്ഞയാഴ്ച അപകടമുണ്ടായ സ്ഥലത്തിന് സമീപത്തായി അല്‍പസമയം മുന്‍പ് (3.45pm)  അപകടത്തില്‍പ്പെട്ടത്. കൊച്ചി മരട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.


ഇറക്കമിറങ്ങി വന്ന വാഹനം നിയന്ത്രണംവിട്ട് കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് നടുവെ ഒടിഞ്ഞു. പോസ്‌ററിലിടിച്ചതുകൊണ്ടാണ് വാഹനം താഴേയ്ക്ക് പതിക്കാതെ നിന്നതും.  പഞ്ചായത്തംഗം രതീഷിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.




2 സ്ത്രീകളും ഒരു കുട്ടിയും വാഹനമോടിച്ചിരുന്നയാളുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കോയി വാഗമണ്‍ റോഡിന്  സമാന്തര റോഡായ മംഗളഗിരി ഒറ്റയീട്ടി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്.

google.com, pub-6975695749884510, DIRECT, f08c47fec0942fa0