മീനച്ചില്‍ ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി പ്രവര്‍ത്തനോദ്ഘാടനം

മീനച്ചില്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  സിനിമാതാരവും കായികതാരവുമായ  മാണി.സി. കാപ്പന്‍ എം.എല്‍.എ നിര്‍വഹിക്കും. നാളെ വെളളിയാഴ്ച 6 മണിക്ക് പാലം ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഫൈന്‍ ആര്‍ട്ട്സ് സൌസൈറ്റി പ്രസിഡന്റ്  ജോര്‍ജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ലയണ്‍ ഡിസ്ട്രിക്ട് ഇന്റര്‍ നാഷണല്‍ ഗവര്‍ണ്ണര്‍ (ഇലക്ട്) പ്രൊഫസര്‍ ഡോക്ടര്‍ സണ്ണി സക്കറിയായെ ആദരിക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അവതരിപ്പിക്കും. വരും മാസങ്ങളില്‍ നാടകം, നൃത്തോല്‍സവം മുതലായ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 


വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ്ജ് കുളങ്ങര, ബെന്നി മൈലാടൂര്‍, കെകെ രാജന്‍, രാജേഷ് പല്ലാട്ട്, സന്തോഷ് മണര്‍കാട്, സോമശേഖരന്‍ തച്ചേട്ട്, ബേബി വലിയകുന്നത്ത്, ഷിബു തെക്കേമറ്റം, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0