പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി മധ്യവയസ്‌കന്‍ മരിച്ചു. പാലാ പുലിയന്നൂര്‍ തെക്കുംമുറിയില്‍ ഓലിക്കല്‍ വാസു (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയയാിരുന്നു സംഭവം. വീടിന് പിന്‍വശത്തെ പുരയിടത്തില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം. 




കുഴി നികത്തുന്ന ജോലിക്കായി എത്തിയപ്പോഴായിരുന്നു ഷോക്കേറ്റത്. പ്രദേശവാസികള്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0