കുന്നോന്നിയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടി


പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വന്നിരുന്ന കുന്നോന്നിയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ബി.എസ്.എന്‍.എല്‍. അധികാരികള്‍ അടച്ചുപൂട്ടി. 20 കണക്ഷനുകളില്‍ താഴെയുള്ള എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഞ്ച് ലൈനുകള്‍ മാത്രം അവശേഷിക്കുന്ന കുന്നോന്നി എക്‌സ്‌ചേഞ്ചാണ് അടച്ചുപൂട്ടി ഈരാറ്റുപേട്ട എക്‌സ്‌ചേഞ്ചിലേക്ക് മൈഗ്രേറ്റ് ചെയ്തിരിക്കുന്നത്. 


വൈദ്യുതി ഒരു മണിക്കൂര്‍ നിലച്ചാല്‍ മൊബൈല്‍ ടവറും നിശ്ചലമായിക്കൊണ്ടിരുന്ന സ്ഥിതി വിശേഷത്തില്‍ ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കുന്നോന്നി എക്‌സ്‌ചേഞ്ച് നിലവിലില്ലായെന്ന അറിവ് ലഭിക്കുന്നത്.


വൈദ്യുതി നിലച്ചാല്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമവുമല്ല, പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരനുമില്ല. സെല്‍ഫോണ്‍ ഉപഭോക്താക്കളുടെ പരാതി അടിയന്തിരമായി പരിഹരിക്കണമെന്ന് പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0