റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖം മൂടി കെട്ടി പ്രതിഷേധം.


ഈരാറ്റുപേട്ട: നിർമ്മാണോദ്ഘാടനം കഴിഞ്ഞു രണ്ടു മാസം പിന്നിട്ട ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്ന തിൽ  പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മുഖം മൂടി കെട്ടി പ്രതിഷേധം നടത്തി. നടക്കൽ ഹുദാ ജംഗ്ഷനിലാണ് പ്രതിഷേധം നടത്തിയത് കഴിഞ്ഞ ഒരു മാസം മുമ്പ് റോഡ്‌ പൊളിച്ചിട്ട് മെറ്റൽ നിരത്തിയതിന് ശേഷം കരാറുകാരൻ പണി നിർത്തി വെച്ചു. 

പകൽസമയത്ത് ഉണ്ടാക്കുന്ന അസഹനീയമായ പൊടി കാരണം റോഡ് വക്കിലെ കടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്  വ്യാപാരികൾ കൂടി പങ്കെടുത്ത് പ്രതിഷേധം നടത്തിയത്  വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് കെ കെ എം സാദിഖ് ധർണ ഉദ്ഘാടനം ചെയ്തു . യൂസഫ് ഹിബ അർഷദ് പി അഷ്റഫ് വിഎ ഹസീബ് ,നാസർ വെള്ളൂപറമ്പിൽ എന്നിവർ സംസാരിച്ചു 

google.com, pub-6975695749884510, DIRECT, f08c47fec0942fa0