'വിത്തുവണ്ടി' മേലുകാവ് പഞ്ചായത്തിൽ എത്തി

"ഞങ്ങളും കൃഷിയിലേക്ക് "പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്കിൽ പര്യടനം നടത്തുന്ന 'വിത്തുവണ്ടി'  മേലുകാവ് പഞ്ചായത്തിൽ എത്തി.  വിത്തുവണ്ടിയുടെ മേലുകാവ് ഗ്രാമപഞ്ചായത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . റ്റി.ജെ ബെഞ്ചമിൻ നിർവ്വഹിച്ചു. അസി. കൃഷി ഡയറക്ടർ ,  അശ്വതി വിജയൻ അദ്ധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് ,കൃഷി ഓഫീസർ ടോണി മൈക്കിൾ, ബ്ലോക്ക്‌ മെമ്പർ മറിയാമ്മ ഫെർണാണ്ടസ്,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ  എന്നിവർ നേതൃത്വം നൽകി.
 പ്രസ്തുത പരിപാടിയുടെ ഭാഗമായി സൗജന്യ പച്ചക്കറിവിത്തുവിതരണവും നടന്നു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0