അരുവിത്തുറ പള്ളിയില്‍ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു

ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വി. ഗീര്‍വര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മോണ്ടളത്തില്‍ പ്രതിഷ്ഠിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളി വികാരി ഫാ അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, റവ ഫാ തോമസ് ഓലിക്കല്‍ അടക്കം ആറോളം വൈദികരുടെ നേതൃത്വത്തിലാണ് തിരുസ്വരൂപ പ്രതിഷ്ഠ നടന്നത്. 


വൈദിക സന്യസ്ത ശ്രേഷ്ഠര്‍, കൈക്കാരന്‍മാര്‍, തിരുനാള്‍ പ്രസുദേന്തിമാര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഇന്നും നാളെയുമാണ് അരുവിത്തുറ പള്ളിയിലെ പ്രധാന തിരുനാള്‍ ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ ഭക്തര്‍ക്ക് തിരുസ്വരൂപം ദര്‍ശിച്ച് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പോയ വര്‍ഷം തിരുനാള്‍ വൈദിക സാന്നിധ്യത്തില്‍ മാത്രമാണ് നടന്നത്.  



google.com, pub-6975695749884510, DIRECT, f08c47fec0942fa0