എൻ്റെ കേരളം പ്രചാരണ യാത്ര നടത്തി

 സംസ്ഥാന  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി   ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും  സംഘടിപ്പിക്കുന്ന   എന്റെ കേരളം പ്രചാരണ യാത്ര പാലാ  , കോട്ടയം  നിയോജക മണ്ഡലങ്ങളിൽ  പര്യടനം  നടത്തി.   പാലാ കൊട്ടാരമറ്റത്ത് നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി  ഉദ്ഘാടനം നിർവ്വഹിച്ചു. 

നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ  ബൈജു കൊല്ലാം പറമ്പിൽ അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ   കാര്യ സ്ഥിരം സമിതി അധ്യക്ഷൻ   തോമസ് പീറ്റർ സംസാരിച്ചു.   ഭരണങ്ങാനം പ്രവിത്താനത്ത്  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്  ഉദ്ഘാടനം നിർവ്വഹിച്ചു.  ഗ്രാമപഞ്ചായത്തംഗം വിനോദ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.യു. ഷെരീഫ് സംസാരിച്ചു 

കോട്ടയം നിയോജക മണ്ഡലതല ഉദ്ഘാടനം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ നിർവ്വഹിച്ചു.  തിരുനക്കരയിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാർ   കൗൺസിലർ ഷൈനി തോമസ്   എന്നിവർ സംസാരിച്ചു. 
പ്രചാരണ പരിപാടിയുടെ ഭാഗമായി     തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും   അവതരിപ്പിച്ചു. പൊതു ജനങ്ങൾക്കായി നടത്തിയ  ക്വിസ് പരിപാടിയിൽ ശരിയുത്തരം  നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0