ചൂട്ടു കറ്റയും ഗ്യാസ് സിലിണ്ടറും വഹിച്ച് പ്രതിഷേധം

പാചക വാതകത്തിൻ്റെയും പെട്രോൾ - ഡീസൽ -മണ്ണെണ്ണ വൻ വില വർദ്ധനവിനെതിരെ മേലുകാവ് മറ്റത്ത് കോൺഗ്രസ്  മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ റാലിയെ തുടർന്ന് നടത്തിയ പൊതു സമ്മേളനത്തിൽ പ്രതിധേം ഇരമ്പി. മേലുകാവ് മണ്ഡലം പ്രസിഡൻറും ,മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ  റ്റി.ജെ ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി ജോയി സക്കറിയാ കരിമ്പനാം തടത്തിൽ ഉദ്ഘാടനം ചെയ്തു.


കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് സെക്രട്ടറി സുനിൽ ഐസക്ക്,വൈസ് പ്രസിഡൻറ് ജോസുകുട്ടി വട്ടക്കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
യു ഡി എഫ്  നേതാക്കളായ    മറിയാമ്മ ഫെർണാണ്ടസ്,  ജോസ്കുട്ടി കോനുകുന്നേൽ, ബിൻസി ടോമി, പ്രസന്ന സോമൻ,  , വി ഡി തോമസ്  എന്നിവർ നേതൃത്വം നൽകി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0