പി.പി റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞു


നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞു. പാലാ പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലിലാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന യുവതി അത്ഭുതകരമായി രക്ഷപെട്ടു. 

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ വശത്താണ് വേഗതയിലെത്തിയ ഹോണ്ട സിറ്റി കാര്‍ ഇടിച്ചുമറിഞ്ഞത്. വാഹനം പിന്നീട് ക്രെയിനുപയോഗിച്ച് റോഡില്‍ നിന്നും നീക്കി. 


google.com, pub-6975695749884510, DIRECT, f08c47fec0942fa0