വി. അൽഫോൻസാമ്മയുടെ അധ്യാപന നവതി നിറവിൽ വാകക്കാട് സെൻ്റ് പോൾസ് എൽ.പി സ്കൂൾ


 വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വാകക്കാട് സെൻ്റ് പോൾസ് എൽ.പി.സ്കൂൾ. 1932ലാണ് വി. അൽഫോൻസാമ്മ വാകക്കാട് സെൻ്റ് പോൾസിലെ മൂന്നാംക്ലാസ് അധ്യാപികയായി സേവനമനുഷ്ഠിച്ചത്.


നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം  നിർവഹിച്ചു . അൽഫോൻസാമ്മയുടെ ജീവിതം ഏവർക്കും മാതൃകയാക്കാവുന്നതാണെന്നും അന്യനെ പരിഗണിക്കുക എന്ന അൽഫോൻസാമ്മായുടെ ജീവിത പാഠം നാം ജീവിതത്തിൽ പകർത്തണമെന്നും ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.



സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ജോബിറ്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. റ്റി.എ ബഞ്ചമിൻ, വാർഡ് മെമ്പർ ശ്രീ.അലക്സ് ടി ജോസഫ്,  പി റ്റി എ പ്രസിഡൻ്റ് ശ്രീ ബോബി മാറാമറ്റം എന്നിവർ പ്രസംഗിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0